യുപി മഥുര ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശബ്ദമായി

ലഖ്നൗ: യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുര്‍ന്നു മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം അധികൃതര്‍ നിര്‍ത്തി. ക്ഷേത്രങ്ങളും, മോസ്‌ക്കുകളുമടക്കം 900 ആരാധനാലയങ്ങളിലെ ഉഭാഷണി ഉപയോഗം നിര്‍ത്തണമെന്നു കാണിച്ച് ഗൗതം ബുദ്ധ് നഗര്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തി-ല്‍ ഉച്ചഭാഷിണിവഴി ദിവസവും രാവിലെ 5:30 മുതല്‍ 6:30 വരെ മംഗളാചരണ ആരതി വയ്ക്കുമായിരുന്നു. ഉച്ചഭാഷിണിയുടെ ശബ്ദം ക്ഷേത്ര പരിസരത്ത് മാത്രമായി പരിമിതപ്പെടുത്തണമെന്നും, മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ പുറത്തുപോകരുതെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →