മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍ ബോയ്‌സ് / ഗേള്‍സ് ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 24ന് മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. 2004 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം അഫിലിയേറ്റഡ് സ്ഥാപനം മുഖേന ഏപ്രില്‍ 22 ന് മുമ്പ് എന്‍ട്രി നല്‍കണം. ഫോണ്‍: 9496901710
മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്
