കണ്ണൂർ: സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം

കണ്ണൂർ: ജില്ലാ സാക്ഷരതാ മിഷനും ഏഴോം ഗ്രാമപഞ്ചായത്തും സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും ആദ്യകാല സാക്ഷരതാ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. ഏഴോം ജി എം യു പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സമ്പൂർണ പത്താംതരം തുല്യതാപഠനപരിപാടി ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷനായി.

വീയാർവി ഏഴോം ആദ്യകാല സാക്ഷരതാ പ്രവർത്തനത്തെപ്പറ്റി അവലോകനം നടത്തി. ‘സാക്ഷരതാ പ്രവർത്തന രംഗത്തെ നൂതന പ്രവണതകൾ’ എന്ന വിഷയത്തിൽ ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ പ്രഭാഷണം നടത്തി. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, സ്ഥിരം സമിതി അധ്യക്ഷരായ കെ പി അനിൽകുമാർ, പി സുലോചന, ബ്ലോക്ക് സാക്ഷരതാ മിഷൻ കോർഡിനേറ്റർ ഗീത അനിൽകുമാർ എന്നിവർ സംസാരിച്ചു. എ ഡി എസ് അംഗങ്ങളെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ സ്വാഗതവും ഏഴോം പഞ്ചായത്ത് സെക്രട്ടറി സി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.  പഠിതാക്കൾക്ക് പഠനോപകരണങ്ങളും മുരിങ്ങ തൈയും വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →