യുക്രൈനുവേണ്ടി യുദ്ധം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ പിടിയില്‍: വീഡിയോ പുറത്തുവിട്ട് റഷ്യ

മോസ്‌കോ: യുക്രൈനുവേണ്ടി യുദ്ധം ചെയ്യുന്നതിനിടെ പിടിയിലായ രണ്ടു ബ്രിട്ടീഷുകാര്‍, തങ്ങളുടെ മോചനത്തിനുവേണ്ടി ഇടപെടണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ റഷ്യയുടെ ഔദ്യോഗിക ടിവി പുറത്തുവിട്ടു.

അടുത്തിടെ അറസ്റ്റിലായ, റഷ്യന്‍ പ്രസിഡന്റ് പുടിനോട് അടുപ്പം പുലര്‍ത്തുന്ന യുക്രൈന്‍ വ്യവസായി വിക്ടര്‍ മെദ്വേദ്ചുക്കിനെ വിട്ടയച്ച് പകരം തങ്ങളെ മോചിപ്പിക്കാനായി ഇടപടണമെന്നാണ് ബ്രിട്ടീഷ് പൗരന്‍മാരായ ഷോണ്‍ പിന്നെര്‍, എയ്ഡന്‍ അസ്ലന്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. റഷ്യന്‍ സൈന്യം എന്ന്, എവിടെ നിന്നാണ് ഇവരെ പിടികൂടിയതെന്നു വ്യക്തമല്ല. രണ്ടുപേരെയും ബ്രിട്ടനിലുള്ള അവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുക്രൈന്‍ സായുധസേനയില്‍ അംഗമാണ് എയ്ഡനെന്ന് അമ്മയായ ആങ് വുഡ് പറഞ്ഞു.നിലവില്‍ റഷ്യയുടെ പിടിയിലുള്ള യുക്രൈന്‍കാര്‍ക്കു പകരമായി മെദ്വേദ്ചുക്കിനെ വിട്ടയയ്ക്കാമെന്നു യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →