മംഗളൂരുവില്‍ മത്സ്യ സംസ്‌കരണ ഫാക്ടറില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു.

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ മത്സ്യ സംസ്‌കരണ ഫാക്ടറില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്പെയിലുള്ള ഫാക്ടറിയിലാണ് അപകടം. ഫാക്ടറിയിലെ മത്സ്യം വൃത്തിയാക്കുന്ന ടാങ്കിലിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരെല്ലാം ബംഗാള്‍ സ്വദേശികളാണ്. കൃത്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയാണ് ഇവരെ ടാങ്കില്‍ ഇറക്കിയതെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഫാക്ടറി മാനേജരേയും സൂപ്പര്‍ വൈസറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →