പത്തനംതിട്ട: തൊഴില്‍ മേള

പത്തനംതിട്ട: തിരുവനന്തപുരം തൈക്കാട് ദേശീയ സേവന കേന്ദ്രവും (എന്‍.സി.എസ്.സി ഫോര്‍ എസ്.സി / എസ്.ടി) കേരള സര്‍ക്കാരിന്റെ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ ഐ.ടി.ഐ യും സംയുക്തമായി പട്ടികജാതി /വര്‍ഗത്തില്‍പെട്ട ഐ.ടി.ഐ ഇലക് ട്രീഷ്യന്‍, പ്ലംബര്‍,  കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.ടി.പി, ഓട്ടോകാഡ്, ടാലി പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി മെയില്‍  തൊഴില്‍മേള സംഘടിപ്പിക്കും. ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ഥികളെ ആവശ്യമുളള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. താത്പര്യമുളള സ്വകാര്യ സ്ഥാപനങ്ങള്‍ മെയ് 13 നകം placementsncstvm@gmail.com എന്ന  ഇ-മെയിലേക്ക്  ഒഴിവുകളുടെ വിശദ വിവരങ്ങള്‍ അയച്ചു തരണം.  ഫോണ്‍:0471 2332113/8304009409.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →