വടക്കാഞ്ചേരി ; പാര്‍ളിക്കാട് നടരാജഗിരിയില്‍ 1925ല്‍ ഗുരുദേവന്‍ പ്രതിഷ്ട നടത്തിയ ക്ഷേത്രവും പ്രകൃതി രമണീയമായ പ്രദേശവും ഗുരുദേവന്‍ വന്നിരുന്ന പാറയും ഉള്‍പ്പെടുന്ന പ്രദേശം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണന്‍ .തലപ്പിളളി എസ്.എന്‍.ഡിപി യൂണിയന്‍ പാര്‍ളിക്കാട് നടരാജഗിരി ബാലസുബ്രമണ്യക്ഷേത്രത്തില്‍ നിര്‍മിച്ച പുതിയ ക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്‌ഠക്കുശേഷം നടന്ന സാസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറെ ഭംഗിയുളളതും പ്രകൃതി രമണീയവുമായ ഈ പ്രദേശം പഴയതുപോലെതന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. പണ്ട് താന്‍ വ്യാസ കോളേജില്‍ പഠിക്കുമ്പോള്‍ വീണുകിട്ടുന്ന സമയമെല്ലാം പാര്‍ളിക്കാടുളള നടരാജഗിരി ക്ഷേത്ര പരിസരത്ത് കൂട്ടുകാരോടൊപ്പം പങ്കിടാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ഭാരവാഹികളും ഈ പ്രദേശം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

