എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ അറ്റാദായം 10,055.20 കോടിയായി

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നേട്ടവുമായി എച്ച്.ഡി.എഫ.്സി. ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ.്സി.യുടെ അറ്റാദായത്തില്‍ 23 ശതമാനം വര്‍ധന. 2,989.50 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയതിന് ശേഷം മാര്‍ച്ച് പാദത്തിലെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ അറ്റാദായം 8,186.51 കോടി രൂപയായിരുന്നു.പലിശ വരുമാനം 10.2 ശതമാനം വര്‍ധിച്ച് 18,872.7 കോടി രൂപയുമായി.

കിട്ടാക്കടത്തില്‍ 29 ശതമാനമാണ് കുറവുണ്ടായത്. നിക്ഷേപത്തിലുണ്ടായ വര്‍ധന 16.8ശതമാനമാണ്. 15.59 ലക്ഷം കോടി രൂപയാണ് ബാങ്കിലുള്ള മൊത്തം നിക്ഷേപം. റീട്ടെയില്‍ നിക്ഷേപത്തില്‍ 18.5ശതമാനമാണ് വര്‍ധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →