എറണാകുളം: ഭൂമി തരംമാറ്റൽ താത്കാലിക ക്ലർക്കുമാരുടെ നിയമനം: സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു, ഹാജരാകാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 19ന് അവസരം

എറണാകുളം: ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൽ താത്കാലിക ക്ലർക്കുമാരുടെ നിയമനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു. നിലവിൽ 252 ഉദ്യോഗാർഥികളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 13, 16, 18 തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 19ന് രാവിലെ 11 മുതൽ 4 വരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമയം അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിലെ നിയമനത്തിനായി എഴുത്തുപരീക്ഷ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 456 പേരുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്ന് കിട്ടിയ ലിസ്റ്റ് പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 9നാണ് എഴുത്ത് പരീക്ഷ നടത്തിയത്. ആകെ ഉണ്ടായിരുന്ന 2,622 ഉദ്യോഗാര്‍ത്ഥികളിൽ 1,794 പേര്‍ പരീക്ഷ എഴുതി. എട്ട് സെന്ററുകളിലായി നടത്തിയ എഴുത്ത് പരീക്ഷയുടെ മൂല്യനിര്‍ണയം അന്നേ ദിവസം തന്നെ കളക്ടറേറ്റില്‍ പൂര്‍ത്തിയാക്കുകയും, മുന്‍ഗണനാക്രമം പാലിച്ചുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →