സോള്‍: യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ദക്ഷിണ കൊറിയയില്‍ വിലക്കയറ്റം. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോതമ്പിനു വിലകൂടി. ദക്ഷിണ കൊറിയയ്ക്കാവശ്യമായ ഗോതമ്പില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നും യുക്രൈനില്‍നിന്നുമാണ് എത്തിയിരുന്നത്. ഇതു തടസപ്പെട്ടതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്. യുദ്ധം തുടങ്ങിയശേഷം ഗോതമ്പിന്റെ വിലയില്‍ 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഗോതമ്പിനു പിന്നാലെ ഭക്ഷ്യ എണ്ണയ്ക്കും വിലകൂടി. ദക്ഷിണ കൊറിയയ്ക്കാവശ്യമായ സൂര്യകാന്തിയെണ്ണയില്‍ പാതിയും യുക്രൈനില്‍നിന്നാണെത്തുന്നത്. വിലവര്‍ധന 12.5 ശതമാനം. യൂറോപ്പിലിത് 23.2 ശതമാനമാണ്.