ബംഗളുരു: കര്‍ണാടക ഗ്രാമവികസന -പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയ്ക്കെതിരേ െകെക്കൂലി ആരോപണമുന്നയിച്ച് കോണ്‍ട്രാക്ടര്‍ ജീവനൊടുക്കി. സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ സന്തോഷ് പാട്ടീലിനെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ പൂര്‍ത്തിയാക്കിയ നാലു കോടിയുടെ വര്‍ക്കില്‍ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട് വകുപ്പു മന്ത്രി ഈശ്വരപ്പയുടെ ആളുകകള്‍ ശല്യം ചെയ്യുകയാണെന്ന് സന്തോഷ് പാട്ടീല്‍ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തന്റെ മരണത്തിനുത്തരവാദി മന്ത്രിയാണെന്നു കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് മാധ്യമങ്ങള്‍ക്ക് എത്തിച്ചശേഷമാണ് സന്തോഷ് ജീവനൊടുക്കിയത്.കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരോട് തന്റെ ഭാര്യയുടെയും മക്കളുടെയും സുരക്ഷ ഏറ്റെടുക്കണമെന്നും സന്തോഷ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാന ബി.ജെ.പി. ഘടകമാണ് കോണ്‍ട്രാക്ടറുടെ മണത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ രാജിയില്ലെന്നു പ്രതികരിച്ച മന്ത്രി ഈശ്വരപ്പ സന്തോഷ് പാട്ടീലിനെ അറിയില്ലെന്നും പറഞ്ഞു.
കര്‍ണാടക മന്ത്രിക്കെതിരേ കൈക്കൂലി ആരോപിച്ച് കോണ്‍ട്രാക്ടര്‍ ജീവനൊടുക്കി
