കീവ്: അധിനിവേശം നടത്തിയ റഷ്യന്‍ സേനയ്ക്ക് തന്റെ രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. സി.ബി.എസ്. ന്യൂസുമായുള്ള അഭിമുഖത്തിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം.രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയാറല്ല. ഇതിനോടകം ഞങ്ങള്‍ നിരവധി ജീവനുകള്‍ വിട്ടുകൊടുത്തു. അതുകൊണ്ട് കഴിയുന്നത്രകാലം ശക്തമായി നില്‍ക്കണം. പക്ഷേ ഇതു ജീവിതമാണ്. വ്യത്യസ്തമായ സംഭവങ്ങള്‍ ഉണ്ടാകാം-സെലന്‍സ്‌കി പറഞ്ഞു. വിട്ടുകൊടുക്കുന്ന വിഷയം ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അത് ഉയര്‍ന്നുവരുമെന്ന് തന്നെയാണ് കരുതുന്നത് എന്നു സെലന്‍സ്‌കി പറഞ്ഞു.റഷ്യയുടെ നിലപാട് മനസിലാകും. ക്രീമിയ റഷ്യന്‍ പ്രദേശമായി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യങ്ങളില്‍ ഒന്ന് എന്നും മനസിലാകും. എന്നാല്‍ തീര്‍ച്ചയായും ഞാനത് പരിഗണിക്കില്ല-സെലന്‍സ്‌കി വ്യക്തമാക്കി. തങ്ങളുടെ ഭൂപ്രദേശം വിട്ടുകൊടുക്കാന്‍ തയാറായിരുന്നുവെങ്കില്‍ യുദ്ധമേ ഉണ്ടാകില്ലായിരുന്നുവെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.
രാജ്യത്തിന്റെ ഒരുഭാഗവും റഷ്യക്ക് വിട്ടുകൊടുക്കില്ല: സെലന്‍സ്‌കി
