എറണാകുളം: വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടപ്പളളി

എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ഇടപ്പളളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2022 മെയ് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി നിശ്ചിത മാതൃകയിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 29 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2558060.

കൊച്ചി അര്‍ബന്‍ -1

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊച്ചി അര്‍ബന്‍ -1  ഐ.സി.ഡി.എസ് പ്രൊജക്ട് മട്ടാഞ്ചേരി ഓഫീസിലെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2022 മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് 2,40,000 രൂപ അടങ്കല്‍ തുകയുളള ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍-1 ഐ.സി.ഡി.എസ് പ്രോജക്ട്, മട്ടാഞ്ചരി ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2227284.

അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി 2022-23 സാമ്പത്തിക വര്‍ഷം വാഹനം (കാര്‍/ബൊലേറോ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484-2459255, 8281999181.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →