സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ്) ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏപ്രിൽ 24 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ  https://kscsa.org യിൽ 22ന് വൈകുന്നേരം അഞ്ച് മണിവരെ ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065, 2311654, 8281098863, 8281098864, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873,  പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്ല്യാശ്ശേരി: 8281098875.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →