കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും നാലംഗ സംഘം മര്‍ദിച്ചു.

തിരുവനന്തപുരം: വെള്ളനാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും നാലംഗ സംഘം മര്‍ദിച്ചു. വെള്ളനാട് ഡിപ്പോയില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 4.15ന് വിളപ്പില്‍ശാല സിഎടി എഞ്ചിനീയറിങ് കോളജിന് സമീപമാണ് സംഭവം.രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെയും ഡ്രൈവറെയും ബസില്‍ നിന്നും വലിച്ചിറക്കി റോഡിലിട്ട് മര്‍ദിച്ചു. സൈഡ് കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഹോണടിച്ചും അസഭ്യം പറഞ്ഞും ബസിന് പിറകില്‍ വന്ന സംഘം ചെറിയകൊണ്ണിയില്‍ വച്ച് ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →