പാലക്കാട് മോഷണം ആരോപിച്ച് ആള്‍കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിച്ച് പോലിസ്

പാലക്കാട്: ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്ന് എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലിസ് വിശദമായ അന്വേഷണത്തിന്. മലമ്പുഴ കടുക്കാംകുന്നം റഫീഖിനെ (27) കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി സമീപത്തെ സിസിടിവി പരിശോധിക്കും. പ്രതികള്‍ മദ്യപിച്ച ബാറിലെയും സമീപപ്രദേശത്തെയും സിസിടിവികള്‍ ശനിയാഴ്ച പരിശോധിച്ചു. പ്രതികളായ കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പന്‍ (23), ആലത്തൂര്‍ കാട്ടുശേരി മനീഷ് (23), പല്ലശന പൂത്തോട്തറ സൂര്യ (20) എന്നിവരും മറ്റും റഫീഖിനെ മര്‍ദ്ദിക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ അടുത്തുണ്ടായിരുന്നെന്ന് സാക്ഷികള്‍ മൊഴിനല്‍കി. ഇവരില്‍ ആരെങ്കിലും റഫീഖിനെ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ബാര്‍ ജീവനക്കാരെയടക്കം നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ചിലരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →