റീല്‍ എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചു

ചെങ്കല്‍പട്ട്: റെയില്‍വേ ട്രാക്കിന് മുന്നില്‍ നിന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പകര്‍ത്തുകയായിരുന്ന മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട് സ്വദേശികളായ അശോക് കുമാര്‍, പ്രകാശ്, മോഹന്‍ എന്നിവരാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പട്ടിലേക്ക് വരികയായിരുന്ന ട്രെയിന്‍ തട്ടിയാണ് മൂവരും മരിച്ചത്. ട്രാക്കില്‍ നിന്നുകൊണ്ട് ഇന്‍സ്റ്റ റീല്‍ ചെയ്യുന്നതിനിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.അതേസമയം മരിച്ച യുവാക്കള്‍ ഇതിനുമുമ്പും റെയില്‍വേ ട്രാക്കില്‍ നിന്നും വീഡിയോകള്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു. യുവാക്കളുടെ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →