കോഴിക്കോട്: ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിലെ നടുമണ്ണൂര്‍ കരിങ്ങാട്ട്നട തോട് ശുചീകരിച്ചു. ലോക ജലദിനാചരണത്തിന്റെ തുടര്‍ച്ചയായാണ് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്. ശുചീകരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം ശോഭ അധ്യക്ഷയായി.
ജലസ്രോതസുകളെ ജനകീയമായി സംരക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് ഇനി ഞാനൊഴുകട്ടെ. പുഴയിലേക്ക് ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളെ ജന പങ്കാളിത്തത്തോടെ വീണ്ടെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങളായ സി.കെ ഷൈമ, അജിഷ, ടി.പിഅജേഷ്, വി കെ കരുണന്, എന്‍.കെ രാജന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

