തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മുഖേന ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ഐ.ടി.ഐ (ഒരു വര്‍ഷം) 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിനും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോഴ്സിനും അപേക്ഷിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങളിലുള്ളവര്‍ക്ക് കോഴ്സ് സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 13. ഏപ്രില്‍ അവസാനം കോഴ്സുകള്‍ ആരംഭിക്കും. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04792485370, 2485852, 8547005018.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →