പടനിലത്തും ചുനക്കരയിലും യു.ജി കേബിളിന് അനുമതി

ആലപ്പുഴ: പടനിലം ക്ഷേത്രത്തിന്റെയും ചുനക്കര മഹാദേവ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളിള്‍ കെ.എസ്.ഇ.ബി.യുടെ അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപ 2022-23 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു.

11 കെ.വി ലൈനുകളുടെ ക്രോസിംഗുകളും റോഡ് ക്രോസിംഗുകളും ഒഴിവാക്കി റോഡിന്റെ ഇരുവശത്തും ഒരു മീറ്റര്‍ ആഴത്തിലാണ് കേബിളുകള്‍ സ്ഥാപിക്കുക. ഇരുവശവും ട്രാന്‍സ്‌ഫോര്‍മറുകളും സജ്ജീകരിക്കും. 

പടനിലം ക്ഷേത്രത്തില്‍ 20 മുതല്‍ 42 അടി വരെ ഉയരമുള്ള നന്ദികേശ കെട്ടുത്സവങ്ങളാണ് ശിവരാത്രി നാളില്‍ എത്തിച്ചേരുന്നത്. ചുനക്കര മഹാദേവ ക്ഷേത്രത്തിലും ഉത്സവ നാളുകളില്‍ വളരെ ഉയരവും വലിപ്പമുള്ള കെട്ടുകാഴ്ചകള്‍ എത്താറുണ്ട്. രണ്ടു സ്ഥലങ്ങളിലും വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →