തിരുവനന്തപുരം : കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് (34) നേരെയാണ് ആക്രമണം. യുവാവിന്റെ കാലിനു ഗുരുതര പരിക്കേറ്റു. വലതുകാൽ ചിന്നിച്ചിതറിയെന്ന റിപ്പോർട്ടുകളുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിനു പിന്നിൽ ലഹരി മാഫിയയാണെന്നാണ് പ്രാഥമിക നിഗമനം.
07/04/22 വ്യാഴാഴ്ച രാത്രി ഏഴരയോടെ മേനംകുളം ജംഗ്ഷനിലാണ് സംഭവം. ബിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി ക്ലീറ്റസ് സംസാരിച്ചുനിൽക്കവെയാണ് ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. വലിയ ശബ്ദത്തിൽ ബോംബ് പൊട്ടുകയും കീറ്റസിന്റെ കാലിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും പ്രതികൾ സുനിലിനെയാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.