കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക്. 09/04/22 ശനിയാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം.
സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ കോൺഗ്രസ് നടപടിയുണ്ടായേക്കും. നേതൃത്വത്തെ വെല്ലുവിളിച്ച മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് പറഞ്ഞിരുന്നു.