2.5 കിലോ ഹെറോയിനുമായി ദമ്പതികള്‍ പിടിയില്‍

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 12 കോടി വിലവരുന്ന 2.5 കിലോ ഹെറോയിനുമായി ദമ്പതികള്‍ പിടിയില്‍. ഗോലം മുസ്തഫ (27), റിയ ഷഫിന്‍ (20) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുര്‍ഷിദാബാദിലെ ലാല്‍ഗോളയില്‍ ട്രെയിന്‍ മാര്‍ഗം ഹെറോയിനുമായി സഞ്ചരിച്ച പ്രതികള്‍ മാള്‍ഡ ടൗണ്‍ സ്റ്റേഷനില്‍ ഇറങ്ങവെ പിടിയിലാവുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മ്യൂസിക് സിസ്റ്റത്തില്‍ പ്ലാസ്റ്റിക് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →