സി.എന്‍.ജി വിലയും ദിനംപ്രതി ഉയരുന്നു

ന്യൂഡല്‍ഹി: പ്രകൃതിവാതക (സി.എന്‍.ജി) വിലയും ദിനംപ്രതി ഉയര്‍ന്നു തുടങ്ങി. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില മേലോട്ട്. ഇന്നലെ ഡല്‍ഹിയില്‍ കിലോയ്ക്ക് രണ്ടര രൂപ വച്ചാണ് കൂടിയത്. ഇതോടെ കിലോ വില 69.11 ആയി. ബുധനാഴ്ചയും ഡല്‍ഹിയില്‍ വില ഉയര്‍ത്തിയിരുന്നു. രണ്ടും ദിവസംകൊണ്ടു വന്ന വിലമാറ്റം അഞ്ചു രൂപ. ഈ മാസം നാലിനും ഡല്‍ഹിയില്‍ സി.എന്‍.ജി. വില കൂട്ടിയതാണ്. ഇതടക്കം കിലോയ്ക്ക് ഒരാഴ്ചകൊണ്ടു കൂടിയത് 9.11 രൂപ. ഡല്‍ഹിയില്‍ മാത്രല്ല വിലക്കയറ്റം. നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണു നില. ഇന്നലെ മിക്കയിടങ്ങളിലും 2.50 രൂപയാണു കൂടിയത്. നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വില 71.67 എത്തി. ഗുരുഗ്രാമില്‍ 77.44. കാണ്‍പുര്‍, ഹാമിര്‍പുര്‍, ഫത്തേപ്പുര്‍ എന്നിവിടങ്ങളില്‍ 80.90 എന്നിങ്ങനെ പോകുന്നു വില. മുംബൈയില്‍ ബുധനാഴ്ച ഒറ്റയടിക്കു കൂടിയത് ഏഴ് രൂപയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →