എറണാകുളം: ഡിജിറ്റൽ സർവേയുടെ ഭാഗ്യചിഹ്നത്തെ തിങ്കളാഴ്ച അറിയാം ; മന്ത്രി കെ.രാജൻ പ്രകാശനം ചെയ്യും

എറണാകുളം: സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ പ്രചാരണത്തിനായി തയ്യാറാക്കിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് മുഖ്യാതിഥി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, സർവ്വേ, ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജാഫർ മാലിക്, കോർപറേഷൻ കൗൺസിലർമാരായ കെ.എ അൻസിയ, സുധ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →