പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു

കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു.

കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌ ഷോക്കാറ്റത്‌. ഉടന്‍ മരിച്ചു. 2022 ഏപ്രില്‍ 6ന്‌ വൈകിട്ട്‌ 5 മണിയോടെ പ്രദേശത്ത്‌ ഇടിമിന്നലും ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇതിനിടെ ബാലകൃഷ്‌ണന്റെ സ്‌കൂട്ടറിലേക്ക്‌ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ബാലകൃഷ്‌ണന്റെ രണ്ടാമത്തെ മകള്‍ നവ്യയുടെ എട്ടാംക്ലാസില്‍ പടിക്കുന്ന മകന്‍ നിഹാലുമായി ഗുരുവനത്തിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന്‌ മടങ്ങവെ ആയിരുന്നു അപകടം. തെറിച്ചുവീണ കുട്ടി ഷോക്കേല്‍ക്കാതെ രക്ഷപെട്ടു. .

ബാലകൃഷ്‌ണന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം 07/04/2022 ന്‌ സംസ്‌കാരം നടത്തും. കാഞ്ഞങ്ങാട്‌ നെഹൃകോളേജ്‌ റിട്ട.ജീവനക്കാരനാണ്‌ .ഹോസ്‌ദുര്‍ഗ്‌ ബാങ്ക്‌ ഡയറക്ടറായിരുന്നു. കോണ്‍ഗ്രസ്‌ പിളര്‍പ്പില്‍ ആന്റണി പക്ഷത്തിനൊപ്പവും പിന്നീട്‌ കോണ്‍ഗ്രസ്‌ എസിലേക്കും മാറി .ജില്ലാ ഭാരവാഹിയായയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ: ഗൗരി. മക്കള്‍: ദിവ്യ, നവ്യ. മരുമക്കള്‍: വസന്തന്‍,സൂരജ്‌. സഹോദരങ്ങള്‍: മീനാക്ഷി,ഓമന.ദാമോദരന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →