കോഴിക്കോട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മൊബൈല്‍/ പ്രൊഫഷണല്‍ ക്യാമറ ഉപയോഗിക്കാം. 10×15 Inches വലിപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ ഏപ്രില്‍ 12 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കേണ്ടതാണ്. ഫോൺ: 0495-2370225. ആദ്യമൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. തിരഞ്ഞെടുത്ത ഫോട്ടോകൾ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന-വിപണനമേളയിൽ പ്രദർശിപ്പിക്കും.
കോഴിക്കോട്: ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
