എറണാകുളം: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ 6 മുതല്‍ മെയ് 3 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദിബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും.