ടേബിള്‍ ടെന്നീസ് ഡബിള്‍സ്: മണിക സഖ്യത്തിന് നാലാം റാങ്ക്

ന്യൂഡല്‍ഹി: വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ മണിക ബത്ര, അര്‍ചന ഗിരീഷ് കാമത്ത് ജോഡി ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത്. 1501 പോയിന്റുമായാണ് ഇന്ത്യന്‍ ജോഡി നാലാം സ്ഥാനത്തെത്തിയത്. ദോഹ ഓപ്പണ്‍ സെമി ഫൈനലില്‍ കടന്നതാണ് അവര്‍ക്കു ഗുണമായത്. സെമിയില്‍ ചൈനീസ് തായ്പേയുടെ ലി യു ജുന്‍-ചെങ് ചിങ് ജോഡിയോട് ബത്ര-കാമത്ത് സഖ്യം തോറ്റു. ചൈനയുടെ വാങ് മാന്‍യു, സണ്‍ യിങ്ഷാ ജോഡി 4289 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. ജപ്പാന്റെ മിമാ ഇറ്റോ, ഹിന ഹായാത ജോഡി രണ്ടാമതും ലക്സംബര്‍ഗിന്റെ സിയാ ലിയാന്‍ നി, സാറാ ഡി നുറ്റെ സഖ്യം മൂന്നാമതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →