മുംബൈ: രാജ്യത്തെ പ്രമുഖ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്.ഡി.എഫ്.സി.യും എച്ച്.ഡി.എഫ്.സി. ബാങ്കും ലയിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന ഓഹരി വിപണി ഇന്നലെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം ബാങ്കിങ് ഓഹരികളില്‍ വന്‍മുന്നേറ്റമായിരുന്നു എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, സ്േറ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) എന്നിവയ്ക്കൊപ്പം എച്ച്.ഡി.എഫ്.സി. ബാങ്കിലും എച്ച്.ഡി.എഫ്.സി.യിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെയാണ് വിപണി താഴ്ചയിലേക്ക് വീണത്.
സെന്‍സെക്സ് 435 പോയിന്റ് ഇടിഞ്ഞ് 60,177 പോയ്ന്റിലും നിഫ്റ്റി 96 പോയിന്റ് ഇടിഞ്ഞ് 17,957 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 0.7 ശതമാനവും നിഫ്റ്റി 0.5 ശതമാനവുമാണ് താഴ്ന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് എച്ച്.ഡി.എഫ്.സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,കൊട്ടക് ബാങ്ക്, ബജാജ് ഫിന്‍സേര്‍വ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. എച്ച്.ഡി.എഫ്.സി. ബാങ്ക് 3 ശതമാനവും എച്ച്.ഡി.എഫ്.സി. 2 ശതമാനവുമാണ് ഇടിഞ്ഞത്.അദാനി പോര്‍ട്സ്, റാറ്റ മോട്ടോര്‍സ്, ഐ.ടി.സി, നെസ്ലെ ഇന്ത്യ, ടൈറ്റന്‍, ടി.സി.എസ്, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്‍.ടി.പി.സി, പവര്‍ഗ്രിഡ് എന്നിവ 3 ശതമാനവും 2.4 ശതമാനവും മുന്നേറി.
വിശാല വിപണികള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചത്.ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനവും 1.4 ശതമാനവും നേട്ടം രേഖപ്പെടുത്തി. സെക്ട്രല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഇവ ഏകദേശം 1.5 ശതമാനം വീതം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി സൂചികകള്‍ 1 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നു.
വിപണിയില്‍ ഇടിവ്
