നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 12 ന് വിചാരണക്കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
തുടരന്വഷണവുമായി ബന്ധപ്പെട്ട്, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന പരാതിയിന്മേലാണ് കോടതി നടപടി. കോടതി രേഖകൾ ദിലീപിൻ്റെ ഫോണിലേക്ക് ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തി നൽകുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →