ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മുരളിമുക്ക്- പയ്യമ്പള്ളി റോഡിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു.
മുരളിമുക്കില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 64 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രജിത് കാരിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ടീച്ചര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.എം നിധിന്‍ എന്നിവര്‍ പങ്കെടുത്തു

