മണര്‍കാട് : യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലംചിറയില് ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24)ആണ് മരിച്ചത്. ബന്ധുവീട്ടിലെ ഒരു ചടങ്ങിന് പോകുന്നതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് ദീവനൊടുക്കുകുയായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശാരീരിക പീഡനം ഏറ്റിരുന്നതായി പരാതിയില്‍ പറയുന്നു. ഹൃതികയാണ് മകള്‍.

