പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കി; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെ.കെ.ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവര്‍ക്കെതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

അതേസമയം മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ നിർദേശിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് സർക്കുലർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →