കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്‌സ്) കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ സൗജന്യ വിമന്‍ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി 18-45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുളള ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ കിറ്റ്‌സിന്റെ എറണാകുളം (പച്ചാളം) സ്റ്റഡി സെന്റര്‍ നേരിട്ട് സന്ദര്‍ശിക്കുകയോ, 0484-2401008 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 11.