മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മികവ് 2021 ഏപ്രില്‍ 1ന് ആലപ്പുഴ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
പി.പി ചിത്തരഞ്ജന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മത്സ്യതൊഴിലാളികളുടെ മക്കളില്‍ 2021-ല്‍ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. മരണമടഞ്ഞ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ വി. ആര് രമേശിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് പുരസ്കാര വിതരണവും ഇതോടനുബന്ധിച്ചു നടക്കും.
എ.എം ആരിഫ് എം.പി, എച്ച് സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, വാര്‍ഡ് കൗണ്‍സിലര്‍ റീഗോ രാജു, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, മാനേജിംഗ് ഡയറക്ടര്‍ ദിനേശന് ചെറുവാട്ട്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എം. മിനി, ജി. രാജാദാസ്, തീരദേശ വികസന കോര്പ്പറേഷന് അംഗം പി. ഐ. ഹാരിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്. രമേശ് ശശിധരന്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ്, തൊഴിലാളി യൂണിയന് പ്രതിനിധികളായ സി. ഷാംജി, വി. സി മധു, ജെയിംസ് ചിങ്കുത്തറ, കെ. ടി രാജു, ജാക്സണ് പൊള്ളയില് തുടങ്ങിയവര്‍ പങ്കെടുക്കും.

