എറണാകുളം: ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം: കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും, ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച മാസ വാടക നിരക്കിൽ (ഡ്രൈവർ, ഇന്ധനം ഉൾപ്പടെ ) വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവർ മുദ്ര വെച്ച കവറിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. അവസാന തീയതി -ഏപ്രിൽ 8 ഉച്ചക്ക് 12 മണി. അന്നേ ദിവസം ഉച്ചക്ക് 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. 
 വാഹനങ്ങൾ നല്ല കണ്ടീഷനിൽ ഉള്ളതും നിയമപരമായി ആവശ്യമുള്ള എല്ലാ രേഖകൾ ഉള്ളതും ആയിരിക്കണം. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഫോൺ : 0484 2427503

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →