തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമർപ്പിക്കുന്നു. 225.2 കോടി രൂപ ചെലവിൽ ബി.എം.ആന്‍റ്.ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊക്കുരുക്കുന്നതിലൂടെ നാടിനെ വ്യവസായ സൗഹൃദമാക്കി മാറ്റി നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അതിൻ്റെ ഭാഗമായാണ് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബി.എം.ആന്‍റ്.ബി.സി നിലവാരത്തിലേക്കു ഉയർത്തുന്നത്. 1,410 കിലോമീറ്റര്‍ റോഡ് ഇതിനോടകം ബി.എം.ആന്‍റ്.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിലവിൽ 2,546 കിലോമീറ്റര്‍ റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 51 റോഡുകളുടെ ഉദ്ഘാടനം 31 ന് മുഖ്യമന്ത്രി നിർവഹിക്കും.