ബാഹുബലിക്ക് ശേഷം എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത് തിയറ്ററിൽ എത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് സിനിമാ പ്രേമികള്‍ നല്‍കിയത്.
ആദ്യ ദിവസം തന്നെ 250 കോടിയില്‍ അധികം നേടി കൊണ്ട് ചിത്രം റെക്കോഡിട്ടിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു റെക്കോര്‍ഡ് ഇട്ടു കൊണ്ട്
ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് ബാഹുബലിയുടെ കളക്ഷനെ മറികടന്നിരിക്കുന്നു.
ഒരാഴ്ച കൊണ്ടാണ് ചിത്രം ഈ നേട്ടം കൊയ്തത്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനോടകം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി ചിത്രമെന്ന നേട്ടം ആര്‍ആര്‍ആര്‍ സ്വന്തമാക്കിയിരുന്നു.
അഞ്ചു ദിവസം കൊണ്ട് 107.59 കോടി രൂപയാണ് ചിത്രം നേടിയത്.
മൂന്നു ദിവസം കൊണ്ട് ലോകവ്യാപകമായി 500 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ വമ്പന്‍ വിജയമായതോടെയാണ് എസ്‌എസ് രാജമൗലി രാജ്യശ്രദ്ധ നേടുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ബാഹുബലി. ആര്‍ആര്‍ആര്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തിയിരുന്നു.