കോഴിക്കോട്: 04/04/22 അടുത്ത തിങ്കളാഴ്‌ച വിവാഹം നടക്കാനിരുന്ന യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടാം നിലയിലെ മുറിക്ക് തീയിട്ടശേഷം യുവാവ് ദേഹത്ത് പെട്രോളഴിച്ച് ജീവനൊടുക്കി. നാദാപുരം വളയം ജാതിയേരി കല്ലുമ്മലില്‍ 2022 മാര്‍ച്ച് 29 ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പെയ്‌ന്റിംഗ് തൊഴിലാളിയായ ജാതിയേരി പൊന്‍പറ്റ രത്‌നേഷ് (42) ആണ് മരിച്ചത്. ഇയാളെ തടയാന്‍ ശ്രമിച്ച നവവധുവിനും, സഹോദരനും, സഹോദര ഭാര്യക്കും പൊളളലേറ്റു. ഇവര്‍ ചികിത്സയിലാണ്.
യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയതെന്ന് സൂചനയുണ്ട്. സാധാരണ യുവതി കിടക്കുന്നത് രണ്ടാം നിലയിലെ മുറിയിലാണ്. അതാണ് ആ മുറി ലക്ഷ്യമിട്ട് യുവാവ് എത്താന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ യുവതി താഴത്തേ നിയയിലാണ് കിടന്നത്.
രത്‌നേഷിന്റെ വീട്ടില്‍ നിന്ന ്‌അരകിലോമീറ്റര്‍ അകലെയാണ് യുവതിയുടെ വീട.് അര്‍ദ്ധരാത്രിയില്‍ കുപ്പിയില്‍ പെട്രോളുമായി എത്തിയ രത്‌നേഷ് വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണിയെടുത്താണ് രണ്ടാം നിലയിലെ മുറിയിലെത്തിയത്. കയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ കൊണ്ട് വാതില്‍ തകര്‍ത്ത് ഉളളില്‍ കയറി പെട്രോളൊഴിച്ച് മുറിയില്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് ടെറസിലൂടെ പുറത്തേക്ക് ചാടി ഗേറ്റിനടുത്തെത്തി കുപ്പിയില്‍ ശേഷിച്ചിരുന്ന പെട്രോള്‍ കുറച്ചുകുടിച്ചു. ബാക്കി ദേഹത്തൊഴിച്ച തീ കൊളുത്തി. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ യുവതിക്കും സഹോദരനും ഉള്‍പ്പെട ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊളളലേറ്റത്. സമീപ വാസികള്‍ ഓടിയെത്തിയപ്പോഴേക്കും രത്‌നേഷ് കത്തിയമര്‍ന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു.
യുവതിയെ വിവാഹം കഴിക്കണമന്ന അഭ്യര്‍ത്ഥനയുായി രത്‌നേഷ് യുവതിയുടെ വീട്ടുകാരെ സമീപിച്ചിരുന്നെങ്കിലും നിരസിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അതിനിടെ കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയില്‍ നടന്നു. ഏപ്രില്‍ നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രത്‌നേഷ് അവിവാഹിതനാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഫോറന്‍സിക്ക് വിദഗ്‌ദരടക്കം വീട്ടിലെത്തി പരിശോധന നടത്തി.

