ഇടുക്കി: ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച എം.ജെ .ആന്റണിയുടെ ഗുരുത്വം എന്ന നാടകകൃതിയുടെ പ്രകാശനം കട്ടപ്പനയിൽ നടന്നു. ‘നാടക് ‘ ഇടുക്കി ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
മാർച്ച് 27 ന് വൈകിട്ട് ദീപ്തി കോളജ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നാടക നടൻ ചിലമ്പൻ സിനിമ നടനും നാടകകൃത്തുമായ ജി.കെ.പന്നാം കുഴിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.
നാടക് ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു. നാടക ദിന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജോസ് കോനാട്ട്, ഇ.ജെ .ജോസഫ്, മോബിൻ മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വച്ച് സത്യൻ കോനാട്ട്, എം.ഒ.മത്തായി എന്നിവരെ ആദരിച്ചു.

