മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ ടെന്ററിനുപകരം ക്വട്ടേഷന്‍ ക്ഷണിച്ച് 6.58 ലക്ഷം രൂപയുടെ അച്ചടി നിര്‍വഹിച്ച സംഭവത്തില്‍ അന്വേഷണം. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തി. ചെലവ് തുക നല്‍കാനും തദ്ദേശ ഭരണ വകുപ്പ് അനുമതിയും നല്‍കി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത നടന്ന തദ്ദേശ ഭരണ വകുപ്പ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം.
എസ്‌എസ്‌എല്‍സി ,പ്ലസ്‌ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പരിശീലനത്തിനായി ജില്ലാ പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിജയഭേരി പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുളള അദ്ധ്യാപക പരിശീലനത്തിനാണ് 6,58,679 രൂപയുടെ അച്ചടി നിര്‍വഹിച്ചത്. കോവിഡ് സാഹചര്യമായതിനാലാണ് ഈ- ടെന്റര്‍ വിളിക്കാതെ ക്വട്ടേഷന്‍ ക്ഷണിച്ച് അച്ചടി നിര്‍വഹിച്ചതെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വാദം. ഈുക അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ- ടെന്റര്‍ ക്ഷണിക്കാത്തത് നിയമ വിരുദ്ധമെന്ന് റിപ്പോര്‍ട്ടിലുണ്ട് .തുടര്‍ന്നാണ് അന്വേഷണത്തിന് തീരുമാനിച്ചത്.

