ജില്ലയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലയില്‍ ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. മാര്‍ച്ച് 30 ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.