ആലപ്പുഴ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. മാര്‍ക്കറ്റ്- മുക്കണ്ണന്‍ചിറ- പാറ്റുചിറ റോഡ് (15 ലക്ഷം രൂപ), പനമ്പുകാട്- കൂമ്പേല്‍ റോഡ് (15 ലക്ഷം രൂപ), വാത്തികാട്- ഇറപ്പുഴ റോഡ് (15 ലക്ഷം രൂപ), ശാസ്താങ്കല്‍- കോടാലിച്ചിറ റോഡ് (10 ലക്ഷം രൂപ) എന്നിവയാണ് മികച്ച നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. മാര്‍ക്കറ്റ്- മുക്കണ്ണന്‍ചിറ, പനമ്പുകാട്- കൂമ്പേല്‍ റോഡുകള്‍ ടൈല്‍ വിരിച്ചാണ് നവീകരിക്കുന്നത്.
റീ ബില്‍ഡ് കേരള ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗിച്ച് പഞ്ചായത്തിലെ മറ്റു മൂന്ന് റോഡുകള്‍ കൂടി പുനര്‍നിര്‍മ്മിക്കുന്നുണ്ട്. പെരുമ്പളം പാലവും റോഡുകളുടെ നവീകരണവും പൂര്‍ത്തിയാകുന്നതോടെ നാലു വശവും വെള്ളത്താല്‍ പെരുമ്പളത്തെ ജനങ്ങളുടെ നീണ്ട കാത്തിരിപ്പ് സഫലമാകുമെന്ന് പഞ്ചായത്ത്
പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.