തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് പേർ മാത്രമാണ് പത്രിക സമർപ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. . നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീം, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് ,കുമാർ എന്നിവർ ഇടതുപക്ഷത്ത് നിന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കോൺഗ്രസിൽ നിന്നുമാണ് രാജ്യസഭാംഗങ്ങളായത്. തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാൽ മൂന്നു പേരെയും രാജ്യസഭയിലേക്ക് തെരെഞ്ഞെ ടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

