ന്യൂഡൽഹി : യുദ്ധത്തിനിടയിലും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടി ഇന്ത്യ. ടെൻഡർ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞദിവസം മൂന്ന് ബാരൽ യുറൽസ് ക്രൂഡ് ഓയിൽ വാങ്ങിയതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മാർക്കറ്റ് വിലയെക്കാൾ ബാരലിന് 20-25 ഡോളർ കുറച്ചു. മാത്രമല്ല എണ്ണ ഇന്ത്യയിൽ എത്തിക്കുന്ന ചെലവ് മുഴുവൻ വഹിക്കുന്നതും റഷ്യയാണ്. മേയ് മാസത്തോടെയായിരിക്കും ഇപ്പോൾ വാങ്ങിയ എണ്ണ ഇന്ത്യയിൽ എത്തുക.
ഈ മാസം രണ്ടാം തവണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത്. നേരത്തേയും മൂന്ന് ദശലക്ഷം ബാരലാണ് വാങ്ങിയത്.
നേരത്തെ ഉയർന്ന ചരക്ക് ചെലവ് കാരണം ഇന്ത്യ റഷ്യയിൽ നിന്ന് വളരെക്കുറച്ച് എണ്ണ മാത്രമാണ് വാങ്ങിയിരുന്നത്. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കിയതോടെയാണ് വിലയ്ക്ക് ഇന്ത്യക്ക് എണ്ണ റഷ്യ തയ്യാറായത്. കിട്ടിയ അവസരം പരമാവധി മുതലാക്കാനുറച്ച ഇന്ത്യ റഷ്യയുടെ ഓഫർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ കേന്ദ്രസർക്കാർ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയായിരുന്നു.

