മാസ്‌ക് ധരിക്കുന്നത് തുടരണം, പുറത്തു വന്നത് വ്യാജവാര്‍ത്തകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കി എന്ന മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുടരണമെന്നും എന്നാല്‍, മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കേസെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ‘കൊവിഡ് 19ന്റെ ഭാഗമായി നടപ്പിലാക്കിയ മാസ്‌ക് ധരിക്കുന്നതും കൈകള്‍ അണുവിമുക്തമാക്കുന്നതും ഒഴിവാക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ വസ്തുതയാണ്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും തുടരണം,’ കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →