രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്: ബാരലിന് 115 ഡോളറായി

മുംബൈ: റഷ്യയ്ക്കെതിരായ എണ്ണ ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്. ബാരലിന് ഒരു ഘട്ടത്തില്‍ 120 ഡോളറില്‍ എത്തിയ വില പിന്നീട് 115 ആയി ഇടിഞ്ഞു.
യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരേ എണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മന്ത്രിമാര്‍ എതിര്‍ത്തു. ഇതാണ് വില പെട്ടെന്ന് ഇടിയാന്‍ വഴിമരുന്നായത്. റഷ്യന്‍ എണ്ണയെ ഏറെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഇവയെന്ന് ജര്‍മ്മനി വ്യക്തമാക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും സഖ്യകക്ഷികളും റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ ഇതിനകം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തി മരവിപ്പിക്കുന്നതുള്‍പ്പെടെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →