ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻതോതിൽ വിദേശമദ്യം നിർമിക്കുന്ന വ്യാജമദ്യനിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. ആയിരത്തിലധികം വ്യാജ വിദേശമദ്യ കുപ്പികളും മദ്യവും ഇവിടെ നിന്ന് കണ്ടെത്തി. രണ്ട് പേരെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള മദ്യം നിർമ്മിക്കുന്ന യൂണിറ്റാണ് ഇത്.
ആയിരക്കണക്കിന് ലിറ്റർ മദ്യം കുപ്പികളിലാക്കി, പാക്ക് ചെയ്ത് വിപണിയിലെത്തിച്ചാണ് ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.ഇവിടെനിന്ന് മദ്യക്കുപ്പികളും, ഹോളോഗ്രാം സ്റ്റിക്കറുകളും കണ്ടെത്തി. എക്‌സൈസ് ഇന്റലിജൻസ് ടീമിന്റെ പരിശോധനയിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്.