കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാംപൂര്‍ഹട്ടില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക് തീവെച്ചു. വെന്തുമരിച്ച നിലയില്‍ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം വീടുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം തീവെച്ചത്. ഒരു വീട്ടില്‍ നിന്ന് തന്നെ ഏഴ് മൃതദേഹങ്ങളാണ് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് സംഘര്‍ഷം. തിങ്കളാഴ്ചയാണ് തൃണമൂല്‍ നേതാവ് ഭാദു ഷെയ്ഖിന്റെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ അതിനിശിതമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് നിയമവാഴ്ച അട്ടിമറിച്ചതായി അദ്ദേഹം ആരോപിച്ചു. ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം: വീടുകള്‍ക്ക് തീവെച്ചതിനേ തുടര്‍ന്ന് 8 പേര്‍ വെന്തുമരിച്ചു
